Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stop

യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്; വ​ഞ്ചി​നാ​ട് എ​ക്‌​സ്പ്ര​സി​ന് പേ​ട്ട​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​നാ​ട് എ​ക്‌​സ്പ്ര​സി​ന് തി​രു​വ​ന​ന്ത​പു​രം പേ​ട്ട​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ - എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ - തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ എ​ക്‌​സ്പ്ര​സി​ന്(16303/16304) പേ​ട്ട​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​താ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​റി​യി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ​കാ​ര്യം അ​റി​യി​ച്ച​ത്. നി​ല​വി​ൽ ആ​റു​മാ​സ​ത്തേ​ക്കാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും ടി​ക്ക​റ്റ് വ​രു​മാ​ന​വും പ​രി​ഗ​ണി​ച്ച് സ്റ്റോ​പ്പ് സ്ഥി​ര​പ്പെ​ടു​ത്തും.

ഈ ​കാ​ര്യ​ത്തി​ൽ റെ​യി​ൽ​വേ അ​ധി​കൃ​ത​രി​ൽ നി​ന്ന് ഉ​റ​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും എം​പി വ്യ​ക്ത​മാ​ക്കി. വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സി​ന് പേ​ട്ട​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ ദീ​ർ​ഘ​നാ​ള​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു.

Latest News

Corehub Up